News One Thrissur
Kerala

കാൺമാനില്ല

പെരിഞ്ഞനം: പെരിഞ്ഞനം സെൻ്ററിലെ ഓട്ടോ ഡ്രൈവർ കുറ്റിലക്കടവ് കാരയിൽ കുമാരൻ മകൻ രഘുറാമിനെ ഇന്നലെ രാത്രി മുതൽ കാൺമാനില്ല. (പെരിഞ്ഞനം ആർഎംവിഎച്ച്എസ്എസ് – ലെ സ്കൂൾ ബസിൻ്റെ ഡ്രൈവറുമാണ് രഘുറാം.) പെരിഞ്ഞനം ഓട്ടോ ലാൻ്റിൽ ഓട്ടോ പാർക്ക് ചെയ്ത ശേഷമാണ് ആരോടും ഒന്നും പറയാതെ രഘു പോയത്.

രാത്രി ഏറെ വൈകിയും തിരികെ വരാതായ രഘുവിനെ ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനാകാതെ വന്നപ്പോൾ കുടുംബം കൈപമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രഘുറാമിനെ കണ്ടെത്തുകയൊ മറ്റെന്തെങ്കിലും വിവരം ലഭിക്കുകയൊ ചെയ്താൽ ദയവ് ചെയ്ത് വിവരം അറിയിക്കുക. കൈപ്പമംഗലം പോലീസ് : 0480 – 284 7878, 7025 552 365.

 

Related posts

ഷൗക്കത്തലി അന്തരിച്ചു

Sudheer K

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ ഇല്ലം നിറ. 

Sudheer K

എൻ.കെ. ഗോപാലൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!