News One Thrissur
Updates

പാറളം പഞ്ചായത്തിലെ ആദ്യ കെ സ്റ്റോര്‍ പ്രവർത്തനം തുടങ്ങി

പാറളം: സിവില്‍ സപ്ലൈസ് വകുപ്പിന്റെ കെ. സ്റ്റോര്‍ പാറളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രത്തോട് ചേര്‍ന്ന് ജനങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍, കുക്കിംഗ് ഗ്യാസ്, വൈദ്യുതി ചാര്‍ജ്ജ്, വെളളക്കരം അടയ്ക്കല്‍, ചെറിയ രൂപത്തില്‍ എ.ടി.എം സേവനം എന്നിവയെല്ലാം കെ സ്റ്റോറില്‍ വിഭാവനം ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ ആദ്യ കെ സ്റ്റോറിന്റെ ഉദ്ഘാടനം കോടന്നൂരിലുള്ള എ.ആര്‍.ഡി 111 റേഷന്‍ കടയില്‍ പഞ്ചായത്ത് പ്രസിഡൻ്റ് മിനി വിനയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് പി. പോള്‍, വാര്‍ഡ് മെമ്പര്‍ കെ.കെ. മണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യ നന്ദനന്‍, റേഷണിങ്ങ് ഇന്‍സ്‌പെക്ടര്‍ ജിസ്മി തോമസ് എന്നിവര്‍ സംസാരിച്ചു.

Related posts

റഹ്മാനിയ സിയ അന്തരിച്ചു

Sudheer K

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർമരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ ഡോക്ടറെ പിന്‍തുടര്‍ന്ന് വാഹനം തടഞ്ഞ് നിറുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!