ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ രണ്ടു യുവാക്കൾക്ക് കുത്തേറ്റു. സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടില്‍ മുഹമ്മദ് ഉവൈസ് (21), കടപ്പുറം അഞ്ചങ്ങാടി സ്വദേശി പുതുവീട്ടില്‍ സാലിഹ് (20) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു സംഭവം. പത്തംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പരാതി. കുത്തേറ്റവരും പ്രതികളും തമ്മിലെ മുന്‍വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും തർക്കവും മറ്റും മുമ്പുണ്ടായിരുന്നതായി പറയുന്നു. ഉവൈസിന് നെഞ്ചിലും മുഖത്തും കുത്തേറ്റിട്ടുണ്ട്.
previous post