കാഞ്ഞാണി: കല്ലൂർ കൊച്ചാപ്പു മകൻ ജോണി (68) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് കാഞ്ഞാണി സെൻ്റ് തോമസ് പള്ളിയിൽ. എൽഐസി ഏജൻ്റായിരുന്നു. കാഞ്ഞാണി സെൻ്റ് തോമസ് പളളി കൈക്കാരൻ, അൽമായ സഭ കാഞ്ഞാണി യൂണിറ്റ് പ്രസിഡൻ്റും ഫെറോന യൂണിറ്റ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വാടാനപ്പള്ളി തൃശൂർ റോഡിലെ റിജോയ് സ്റ്റോഴ്സ് മുൻ ഉടമയായിരുന്നു. ഭാര്യ: റോസി ( എൽഐസി ഏജൻ്റ് ). മക്കൾ: റിജോയ് ( ഷിപ്പ് യാർഡ്, വിശാഖപട്ടണം), റിൻസി. മരുമക്കൾ: റിൻസി ( അധ്യാപിക, ആർ സിയുപി സ്കൂൾ, വാടാനപ്പള്ളി ), ജിതിൻ ( കഞ്ചിക്കോട് ).