പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി തുടർച്ചയായി നാലാം വർഷവും ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിൽ നടത്തി. അഡ്വ ഏ.യു. രഘുരാമൻ പണിക്കർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. സുഗുണൻ കൊട്ടേക്കാട്ട് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മജീദ് പൊക്കാക്കില്ലത്ത്, എ ഡി എസ് പ്രസിഡന്റ് വിജയപ്രകാശൻ, വൈ.പ്രസിഡന്റ് ഗിരിജ കൊടപ്പുള്ളി, വില്ലേജ് ഓഫീസർ ബിന്ദു, ആശ വർക്കർ സുശീല രാജൻ, അംഗൻവാടി ടീച്ചർമാരായ സതി രംഗൻ, അഞ്ചു. കെ.ബി, തൊഴിലുറപ്പ് മാറ്റുമാരായ കിസ്മത്ത് പിയൂസ്,ലില്ലി ജോസ് എന്നിവർ പ്രസംഗിച്ചു. വാർഡിലെ അംഗൻവാടി ടീച്ചർമാർ, മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർ, കുടുംബശ്രീ എഡിഎസ് അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, താന്ന്യം കൃഷി ഭവൻ സ്റ്റാഫ് അംഗങ്ങൾ, കിഴക്കും മുറി വില്ലേജ്ഓഫീസ് ജീവനക്കാർ, താന്ന്യം മൃഗാശുപത്രി ജീവനക്കാർ എന്നിവർ ഒന്നിച്ചായിരുന്നു ഓണാഘോഷം. വൃദ്ധ സദനത്തിലെ അമ്മമാർക്ക് ഓണസമ്മാനം കൈമാറി, വിവിധ കലാപരിപാടികളും, മത്സരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി റിജു കണക്കന്തറ, അംബിക ഷൺമുഖൻ, വൽസല അശോകൻ, രേണുക റിജു, റാണി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി. നൂറ് പേർക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.