കൊടുങ്ങല്ലൂർ: എറിയാട് പേബസാറിൽ മാതാപിതാക്കളോടൊപ്പം ബേക്കറിയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ.
ബേക്കറി ഉടമയുടെ ബന്ധുവായ
പുന്നക്കൽ അഷറഫി (63)നെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.
സബ്ബ് ഇൻസ്പെക്ടർമാരായ സാലിം, സെബി, എ.എസ്.ഐ ശ്രീകല, സിപിഒ മാരായ ഗിരീഷ്, സജിത്ത്, വിനീത്, ഷിജു, ബിനിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.