News One Thrissur
Updates

കടപ്പുറത്ത് വീടിനു തീപിടിച്ചു ; കുടുംബനാഥനും ഭാര്യയും രണ്ടു മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്

കടപ്പുറം: പുതിയങ്ങാടിയിൽ തീപ്പിടിച്ച വീട്ടിൽ നിന്നും കുടുംബനാഥനും ഭാര്യയും രണ്ടു മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതിയങ്ങാടി പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന കുറുപ്പത്ത് ഹസ്സൻ മകൻ ഷഫീർ താമസിക്കുന്ന ഓലമേഞ്ഞ പുരയാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 നാണ് സംഭവം വൈദ്യുതി മീറ്റർ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്ന് പറയുന്നു. വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന സഫീറും ഭാര്യ റജുല രണ്ടു മക്കളും തീ ആളി പടരുന്നത് കണ്ട് പുറത്തേക്ക് ഓടിരക്ഷ പ്പെടുകയായിരുന്നു. വീടിനുള്ളിലെ മുഴുവൻ സാമഗ്രികളും ‘രേഖകളും മറ്റും പൂർണമായി ചാമ്പലായി. ഒന്നും അവശേശിക്കുന്നില്ല. പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് മറ്റു ജനപ്രതിനിധികൾ സ്ഥലത്തെത്തി ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് അറിയിച്ചു.

Related posts

കരുവന്നൂർ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Sudheer K

​ത​ങ്ക​മ​ണി അന്തരിച്ചു.

Sudheer K

കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ

Sudheer K

Leave a Comment

error: Content is protected !!