വെങ്കിടങ്ങ്: തൊയക്കാവ് കാളി മാക്കൽ തീരം ബോട്ട് ക്ലബിൻ്റെനേതൃത്വത്തിൽ നടത്തിയ ജലോത്സവം ഡിമക്സ് തൊയ്ക്കാവിൻ്റെ മടപ്ലാതുരുത്ത് ജേതാക്കളായി രണ്ടാം സ്ഥാനം സൗഹൃദ ബോട്ട് ക്ലബ് മരുതൂർ ൻ്റെ ചെറിയപണ്ഡിതൻ, മുന്നാം സ്ഥാനം സൺറൈയ്സ് ഒരുമനയൂരിൻ്റെ ശ്രീ മുരുകൻ, എന്നിവർ നേടി. ലൂസിസ് ഫൈനലിൽ ജലസംഘം മുപ്പട്ടിത്തറയുടെ മയിൽപീലിയും ,തൽവാർ ബോട്ട് ക്ലബിൻ്റെ തട്ടകത്തമ എന്നിവർ നേടി.
അമൃതതീരം റോളിംഗ് ട്രോഫിക്കും, മഞ്ചറമ്പത്ത് അയ്യപ്പൻ വിന്നേഴ്സ് ട്രോഫിക്കും, കെ.ടി. പോൾ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കാളിമാക്കൽ കടവിൽ വെച്ച് നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആൻ്റണി,മുൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ എന്നിവർ മുഖ്യാതിഥിയായി. തീരം രക്ഷാധികാരി എം.എ. വാസുദേവൻ ഫ്ളാഗ് ഓഫ് ചെയ്തു. ഷാജു അമ്പലത്ത്, ആർ.വി. മൊയ്‌നുദീൻ, പി.എ. രമേശൻ, പ്രേമൻ നമ്പിയത്ത്, സി.ആർ. ദിലീപ്, പി.പി. രാജു. രജീഷ് മഞ്ചറമ്പത്ത് എന്നിവർ സംസാരിച്ചു. പാവറട്ടി എസ്.ഐ.ഡി. വൈശാഖ് സമ്മാനദാനം നടത്തി. ജലോത്സവത്തിൽ എട്ട് ബി ഗ്രേഡ് വള്ളങ്ങൾ പങ്കെടുത്തു.