News One Thrissur
Updates

കേരളത്തിലെ ഉയരക്കാരൻ കമറുദ്ധീൻ പാവറട്ടി അന്തരിച്ചു. 

പാവറട്ടി: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായ അറിയപ്പെട്ടിരുന്ന പാവറട്ടി പുതുമനശ്ശേരി സ്വദേശി പണിക്കവീട്ടിൽ കമറുദ്ദീൻ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഏഴടി ഒരിഞ്ചാണ് ഉയരം മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ കമറുദ്ദീൻ വേഷമിട്ടു. നടി റോജയോടൊപ്പം കന്നട സിനിമയിൽ മുഴുനീളം റോബോട്ട് ആയും അഭിനയിച്ചു. അത്ഭുത ദീപ് എന്ന വിനയൻ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. രണ്ട് പെൺമക്കളുണ്ട്. ഉയരത്തിൽ ഒന്നാമനാണെന്നതിൽ അഭിമാനിക്കുമ്പോഴും അതിന്റെ പ്രാ യോഗിക ബുദ്ധിമുട്ടുകളും പേറിയാണ് കമറുവിൻ്റെ ജീവിതം മുന്നോട്ട് നീങ്ങിയിരുന്നത്.

Related posts

അർജുൻ പാണ്ഡ്യൻ തൃശൂർ കളക്ടർ

Sudheer K

പനംകുളത്ത് വൻ തോതിൽ സൂക്ഷിച്ചിരുന്നനിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടി കൂടി

Sudheer K

പഴുവിലിൽ എംഡിഎംഎ വിൽപ്പനയ്ക്കെത്തിയ യുവാവ് അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!