കൊടുങ്ങല്ലൂർ: ഡോക്ടറെ പിന്‍തുടര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ. നേരത്തെ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പേബസാര്‍ കുന്നത്ത് ചെത്തിപാടത്ത് ഷക്കീര്‍ (33), തിരുവള്ളൂര്‍ പിണ്ടിയത്ത് പടി ബിജു (51), എറിയാട് കോത്തേഴത്ത് സിറാസ് (34 എന്നവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 30-ന് രാത്രിയിലായിരുന്നു സംഭവം. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കാട്ടുങ്ങച്ചിറ മണക്കുന്നത്ത് ഷാജു അശോകനും മകനും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന് രണ്ട് കാറുകളിലായി എത്തിയ സംഘം ഡോക്ടറുടെ കാറില്‍മറ്റൊരു കാർ ഇടിപ്പിച്ച് ഭീഷണി പെടുത്തി പണം തട്ടുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്. നാട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ഒരു കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാറും ഉപേക്ഷിച്ച നിലയില്‍ മറ്റൊരു സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
next post