അന്തിക്കാട്: പടിയം സ്പോര്‍ട്സ് അക്കാദമി ഓണാഘോഷ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തിൽ വാസുകി മുറ്റിച്ചുര്‍ ഒന്നാം സ്ഥാനവും അയ്യപ്പന്‍കാവ് പദധ്വനി രണ്ടാം സ്ഥാനവും നേടി. ശ്രീപാര്‍വ്വതി കലാസംഘം വലപ്പാട് തിരുപ്പഴഞ്ചേരി, നവമിത്ര തൃപ്രയാര്‍,
തൃശിവ കലാവേദി നാട്ടിക എന്നിവരാണ് മത്സരത്തിൽ പങ്കെടുത്ത മറ്റു ടീമുകൾ. .അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിഎസ്എ പ്രസിഡൻ്റ് സുധീഷ് കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കണ്‍വീനര്‍ അജയന്‍ കൊച്ചത്ത്, വാര്‍ഡ് മെമ്പര്‍ സരിത സുരേഷ്, പിഎസ്എ സെക്രട്ടറി ഷിബു പൈനൂര്‍ എന്നിവർ സംസാരിച്ചു