തളിക്കുളം: തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കടലൂർ ജില്ലയിൽ സിങ്കനല്ലൂർ സ്വദേശി ആനന്ദൻ മകൻ അഭിഷേക് (19) ആണ് മരിച്ചത്. രണ്ടു പേരാണ് കടലിൽ അകപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു. സൃഹൃത്ത് തമിഴ്നാട് നാട് സ്വദേശി ഹസൻ ആഷിഖിനെ യാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പോലീസും ലൈഫ് ഗാർഡും ചേർന്ന് പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
previous post
next post