അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമി മൂന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ‘നാടന്‍പാട്ടും നാട്ടറിവികളും’ തനത് രീതിയില്‍ അവതരിപ്പിച്ചു വരുന്ന ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് സത്യദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധീഷ് കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വളര്‍ന്നു വരുന്ന നടനും ഗായകനുമായ പ്രമോദ് പടിയത്തിന് പ്രത്യേക ആദരവ് ചടങ്ങില്‍ നല്‍കി. 2023-24 അധ്യയന വര്‍ഷത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പിഎസ്എ മെമ്പര്‍മാരുടെ മക്കള്‍ക്ക് ചടങ്ങില്‍ വിദ്യാഭ്യാസ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.സി വി സാബു, അജയന്‍ കൊച്ചത്ത്, രമേഷ് വാസു, റിനീഷ് കൊച്ചത്ത്, സജിത്ത് ഷണ്മുഖൻ, ദിനേഷ് മാസ്റ്റര്‍, ഷിബു മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. സുമേഷ് അപ്പുക്കുട്ടൻ,യോഗനാഥന്‍ കരിപ്പാറ, പ്രദീപ് പടിയത്ത്, രഘു തൊപ്പിയിൽ, ബാബു വൈക്കത്ത്, രത്നകുമാര്‍, ബിജുഗോപി, ചെക്കു, വനിതാ വിംഗ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തി.