News One Thrissur
Updates

ചേർപ്പ് ചൊവ്വൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

ചേർപ്പ്: ചൊവ്വൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കേറ്റു. ചൊവ്വൂർ വാരിയത്ത് സുനോദ് (45)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരിങ്ങാലക്കുട -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ചൊവ്വൂർ മഹാലക്ഷ്മി ക്ഷേത്രം റോഡിനു സമീപം ആയിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് സുനോദിനെ നാട്ടുകാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതാവേഗതയിൽ ഇരിങ്ങാലക്കുട ഭാഗത്തു നിന്നും വന്ന ബൈക്ക് സുനോദിനെ ദൂരേക്ക് ഇടിച്ച് തെറിപ്പിച്ചതിന്ന് ശേഷം റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയിൽ ഇടിച്ചാണ് നിന്നത്. ചൊവ്വൂർ മഹാലക്ഷ്മി ട്രാവൽസിന്റെ ഡ്രൈവർ ആയ സുനോദ്, സ്കൂൾ കുട്ടികളെ കൊണ്ടുവരുന്ന ട്രാവലർ വാഹനം എടുക്കാൻ വാഹനത്തിന്റെ അടുത്തേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം. അമ്മ: സുലോചന. ഭാര്യ: അനു.

Related posts

ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Sudheer K

വിൻസെന്റ് അന്തരിച്ചു

Sudheer K

തകർന്ന റോഡ് നന്നാക്കാതെ അധികൃതർ ; വാഴ വെച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Sudheer K

Leave a Comment

error: Content is protected !!