News One Thrissur
Updates

വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച് നൽകുന്ന സഹപാഠിക്കൊരു വീട്; താക്കോൽ കൈമാറി

പാവറട്ടി: വെന്മേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച് നൽകുന്ന ‘സഹപാഠിക്കൊരു വീടിന്റെ’താക്കോൽ റവന്യു മന്ത്രി കെ. രാജൻ കൈമാറി. എം.എ.എസ്.എം എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്റെ സ്ഥാപക മാനേജർ എം.കെ. മുഹമ്മദ് ഹാജിയുടെ ഓർമക്കായി നാഷനൽ സർവിസ് സ്കീമിന്റെ തണൽ ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചത്. സ്കൂൾ ലീഡർ മുഹമ്മദ് യാസീൻ താക്കോൽ ഏറ്റുവാങ്ങി. പൊതുസമ്മേളനം റവന്യു ഭവന നിർമ്മാണ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ലോഗോ, ഹയർസെക്കൻഡറി ആദ്യ ബാച്ചിന്റെ ബ്രോഷറിന്റെ ലോഗോ എന്നിവയുടെ പ്രകാശനവും വീട് നിർമാണത്തിന് നേതൃത്വം നൽകിയ എ.യു. മുഹമ്മദ് ജാസിം, ലോഗോ ഡിസൈനർ മൻസൂർ എന്നിവരെ ആദരിക്കലും മന്ത്രി നിർവഹിച്ചു. പാവാട്ടി പഞ്ചായത്ത് പ്രസിഡന്റ എം.എം. റജീന മുഖ്യാഥിയായി. 2016 – 2018 ബാച്ച് നൽകുന്ന സുവനീർ ഫണ്ടിലേക്കുള്ള 15,000 രൂപയുടെ ചെക്ക് പ്രസിഡന്റ് ഏറ്റുവാങ്ങി. മനേജ്മെന്റ് പ്രതിനിധി എം.കെ. മുനീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിംല, എൻ.എസ്.എസ് ജില്ല കൺവീനർ പ്രതീഷ്, മുൻ പ്രിൻസിപ്പൽ നസീബുല്ല, ജനപ്രതിനിധികളായ ഷരീഫ് ചിറക്കൽ, ഒ.ജെ. ഷാജൻ, കെ.കെ. സുധ, സരിത രാജീവ്, സുനിത രാജു, കെ. ദ്രൗപതി, ഹബീബ് പോക്കാക്കില്ലത്ത് തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി മുൻ പ്രിൻസിപ്പൽ വി.എം. കരീം സ്വാഗതവും കൺവീനർ ജിൽസൺ തോമസ് നന്ദിയും പറഞ്ഞു. വന്യു മന്ത്രി കെ. രാജൻ കൈമാറി. എം.എ.എസ്.എം എഡ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്റെ സ്ഥാപക മാനേജർ എം.കെ. മുഹമ്മദ് ഹാജിയുടെ ഓർമക്കായി നാഷനൽ സർവിസ് സ്കീമിന്റെ തണൽ ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചത്. സ്കൂൾ ലീഡർ മുഹമ്മദ് യാസീൻ താക്കോൽ ഏറ്റുവാങ്ങി.

പൊതുസമ്മേളനം റവന്യു ഭവന നിർമ്മാണ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ലോഗോ, ഹയർസെക്കൻഡറി ആദ്യ ബാച്ചിന്റെ ബ്രോഷറിന്റെ ലോഗോ എന്നിവയുടെ പ്രകാശനവും വീട് നിർമാണത്തിന് നേതൃത്വം നൽകിയ എ.യു. മുഹമ്മദ് ജാസിം, ലോഗോ ഡിസൈനർ മൻസൂർ എന്നിവരെ ആദരിക്കലും മന്ത്രി നിർവഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ എം.എം. റജീന മുഖ്യാഥിയായി. 2016 – 2018 ബാച്ച് നൽകുന്ന സുവനീർ ഫണ്ടിലേക്കുള്ള 15,000 രൂപയുടെ ചെക്ക് പ്രസിഡന്റ് ഏറ്റുവാങ്ങി. മനേജ്മെന്റ് പ്രതിനിധി എം.കെ. മുനീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിംല, എൻ.എസ്.എസ് ജില്ല കൺവീനർ പ്രതീഷ്, മുൻ പ്രിൻസിപ്പൽ നസീബുല്ല, ജനപ്രതിനിധികളായ ഷരീഫ് ചിറക്കൽ, ഒ.ജെ. ഷാജൻ, കെ.കെ. സുധ, സരിത രാജീവ്, സുനിത രാജു, കെ. ദ്രൗപതി, ഹബീബ് പോക്കാക്കില്ലത്ത് തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി മുൻ പ്രിൻസിപ്പൽ വി.എം. കരീം സ്വാഗതവും കൺവീനർ ജിൽസൺ തോമസ് നന്ദിയും പറഞ്ഞു.

Related posts

ത​ളി​ക്കു​ള​ത്ത് ക​ർ​ഷ​ക ച​ന്ത ആ​രം​ഭി​ച്ചു

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം: കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസ് ജേതാക്കൾ

Sudheer K

ഡയറി എഴുതിയില്ല: തൃശ്ശൂരിൽ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദ്ധനം

Sudheer K

Leave a Comment

error: Content is protected !!