കയ്പമംഗലം: വഞ്ചിപ്പുര സെൻ്ററിടുത്ത് മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല നടത്തിയവരെന്ന് സംശയിക്കുന്ന സംഘം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാർ കണ്ടെങ്കിലും സമർഥമായി ഇവർ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ കയ്പമംഗലം വഞ്ചിപ്പുര സെൻ്ററുനടുത്താണ് സംഭവം. മറ്റെവിടെയോ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം കാറിൽ കൊണ്ടുവന്നു ഇവിടെ തള്ളാനായിരുന്നു സംഘത്തിൻ്റെ ശ്രമമെന്നു സംശയിക്കുന്നു. ഇതിനിടെ വഴിയാത്രക്കാർ കണ്ടതോടെ അപകടം ഉണ്ടായെന്നും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രി യിലെത്തിക്കാൻ ആംബുലൻസ് വിളിക്കാനും ആവശ്യപ്പെട്ടു, ആംബുലൻസ് എത്തിയതോടെ ഇയാളെ ആംബുലൻസിൽ കയറ്റിയ സംഘം, ഞങ്ങൾ കാറിൽ ആശുപത്രിയിൽ എത്തിക്കോളം എന്ന് പറഞ്ഞു മുങ്ങുകയുമായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് മരണം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഉടൻ തന്നെ കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ആളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
next post