തളിക്കുളം: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് തളിക്കുളം പഞ്ചായത്ത് യോഗത്തിൽ നിന്ന് കോൺഗ്രസ്സ് അംഗങ്ങൾ ഇറങ്ങി പോക്ക് നടത്തിയ ശേഷം പഞ്ചായത്താഫീസിന്ന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന് കുളമായി കിടക്കുകയാണ്. റോഡ് നന്നാക്കാത്തതിൽ കോൺഗ്രസ് സമരത്തിലുമാണ്. ചൊവ്വാഴ്ച നടന്ന യോഗത്തിൽ റോഡ് വിഷയത്തിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. അംഗീകരിക്കാതെ വന്നതോടെ കോൺഗ്രസ് അംഗങ്ങളായ എ.എം. മെഹ്ബൂബ്, ജീജ രാധാകൃഷ്ണൻ ,ഷൈജ കിഷോർ എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോക്ക് നടത്തിയത്. തുടർന്ന് ഇവർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
previous post