News One Thrissur
Updates

കയ്പമംഗലം കൊലപാതം: ഇറിഡിയത്തിന്റെ പേരില്‍, മരിച്ചത് കോയ്മ്പത്തൂര്‍ സ്വദേശി

കയ്പമംഗലം: വഞ്ചിപ്പുരയില്‍ തിങ്കളാഴ്ച രാത്രി കാറില്‍ മരിച്ച നിലയില്‍ കണ്ടത് കോയമ്പത്തൂര്‍ സോമന്നൂര്‍ സ്വദേശി ചാള്‍സ് ബെഞ്ചമിന്‍ (അരുണ്‍) ആണെന്ന് സ്ഥിരീകരിച്ചു. ഇറിഡിയം-റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് അക്രമിസംഘം ഇയാളെയും സഹായി ആലപ്പുഴ സ്വദേശി ശശാങ്കന്‍ എന്നയാളെയും തൃശ്ശൂരിലേയ്ക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തിനിടെ രക്ഷപ്പെട്ടോടിയതിനാല്‍ ശശാങ്കന് ജിവന്‍ തിരിച്ചുകിട്ടുകയായിരുന്നു.

തൃശ്ശൂര്‍ പുതുക്കാടും, പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളേജിനടുത്തുമുള്ള വീടുകളിലെത്തിച്ച് മണിക്കൂറുകളോളം മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്. മര്‍ദ്ദനത്തിനിടെ അസ്മാബികോളേജ് പരിസരത്തെ വീട്ടില്‍ നിന്നുമാണ് ശശാങ്കന് ഓടിരക്ഷപ്പെടാനായത്. അബോധാവത്ഥയിലായ ചാള്‍സിനെയും കൊണ്ട് കാറില്‍ പുറപ്പെട്ട സംഘം വഞ്ചിപ്പുരയിലെത്തിയപ്പോള്‍, അപകടത്തില്‍പ്പെട്ടയാളാണെന്ന വ്യാജേന ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലേക്കയച്ച് മുങ്ങുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അസ്മാബി കോളേജ് പരിസരത്തെ വീട്ടില്‍ താമസിച്ചിരുന്ന സംഘത്തിലെ കണ്ണെയെന്ന് സംശയിക്കുന്നയാളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related posts

കാര്‍ ആക്രമിച്ച് യുവാക്കളെ മര്‍ദ്ദിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍

Sudheer K

കൊടുങ്ങല്ലൂരിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളി സെന്ററിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!