News One Thrissur
Updates

തീരദേശ ഹൈവേ: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് നാട്ടിക. എംഎൽഎ പങ്കെടുത്ത യോഗത്തിൽ ആവശ്യം

തളിക്കുളം: തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിക നിയോജക മണ്ഡലത്തിലെ തളിക്കുളം, നാട്ടിക, വലപ്പാട് തുടങ്ങിയ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സി.സി. മുകുന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. തീരദേശ ഹൈവേ കടന്ന് പോകുന്ന മേഖലകളെ സാറ്റലൈറ്റ് രൂപത്തിൽ അടയാളപ്പെടുത്തിയ വിവരങ്ങൾ ജനപ്രതിനിധികളും കോസ്റ്റൽ ഹൈവേ ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. മേഖലയിലെ ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക പരിഹരിച്ച് നിർമ്മാണവുമായി മുന്നോട്ട് പോകാനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ,തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ പി.ഐ. സജിത, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങായ ഭഗീഷ് പൂരാടൻ, കല ടീച്ചർ ,ലിൻ്റ സുഭാഷ്, ജുബി പ്രദീപ്, വസന്ത ദേവ് ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങായ എ.എം. മെഹബൂബ്, കെ.ആർ. ദാസൻ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ് , പ്രൊജക്റ്റ് എഞ്ചിനീയർ വി.അജിത് തുടങ്ങിയർ പങ്കെടുത്തു.

Related posts

നിക്ഷേപത്തിൻ്റെ മറവിൽ ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത രണ്ട് പേർ തൃശ്ശൂരിൽ പിടിയിൽ

Sudheer K

കഴിമ്പ്രം വാഴപ്പുള്ളി രാജ രാജേശ്വരി ക്ഷേത്രത്തിൽ മകരപ്പത്ത് മഹോത്സവത്തിന് കൊടിയേറി

Sudheer K

മധു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!