കിഴുപ്പിള്ളിക്കര: വീട് കയറി ആക്രമണം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയെ കഞ്ചാവുമായി ചേർപ്പ് എക്‌സൈസ് പിടികൂടികിഴുപ്പിള്ളിക്കര ഏങ്ങണ്ടി അനന്തകൃഷ്ണൻ ( 22 ) എന്ന ബ്രാവോയാണ് പിടിയിലായത്. ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. അശ്വിൻകുമാർ കിഴുപ്പിള്ളിക്കരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇൻസ്‌പെകർ ടി.എസ്. സുരേഷ്‌കുമാർ, വി.ആർ. ജോർജ്, പ്രിവെന്റീവ് ഓഫീസർ സന്തോഷ് ബാബു, സിജോമോൻ, സിവിൽ എക്‌സൈസ് ഡ്രൈവർ ഷൈജു എന്നിവരും പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
previous post