പെരിങ്ങോട്ടുകര: പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി അന്തിക്കാട് ഐ.സി.ഡി.എസ് പ്രോജക്റ്റും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി എല്ലാവർക്കും പോഷകാഹാരം എന്ന വിഷയത്തെ ആസ്പദമാക്കി പോഷൻ മാഹ് 2024 എന്ന പരിപാടി സംഘടിപ്പിച്ചു. പോഷകാഹാര വിളംബര ജാഥയും ഇതോടനുബന്ധിച്ച് പെരിങ്ങോട്ടുകര സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫാഷ് മോബും ഡ്രാമയും അരങ്ങേറി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഐ. സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ എ.പി. സുബൈദ മുഖ്യ പ്രഭാഷണം നടത്തി.അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സീന അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ.കൃഷ്ണകുമാർ, മായാ ടി.ബി, നജീബ് പി.എസ്, ചാഴൂർ പഞ്ചായത്തംഗം ശ്രീരാഗ്.എം, ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ പി.സുഷമ, ആലപ്പാട് സിഎച്ച്സി സൂപ്രണ്ട് മിനി തമ്പി, അന്തിക്കാട് ഐ. സി.ഡി.എസ് സി.ഡി.പി.ഒ ബിന്ദു സി.എസ്, അരിമ്പൂർ ഗ്രാമപഞ്ചായത്ത് സൂപ്പർവൈസർ ശ്രീവിദ്യ സി.ആർ എന്നിവർ സംസാരിച്ചു. തുടർന്ന് സുസ്ഥിരാരോഗ്യത്തിന് പോഷകാഹാരം എന്ന വിഷയത്തിൽ കെ വി കെ പാലക്കാട് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ പി.എസ്. ലക്ഷമി ക്ലാസ്സ് നയിച്ചു. ശേഷം അമ്മാമാർക്ക് ക്വിസ് മത്സരം അങ്കണവാടി പ്രവർത്തകർ, അമ്മമാർ, കൗമാര കുട്ടികൾ എന്നിവരുടെ വിവിധ കലാപരിപാടികൾ നടന്നു.
previous post