News One Thrissur
Kerala

മണലൂർ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധ സമരം നടത്തി.

കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, റോഡുകൾക്ക് ഫണ്ട് അനുവദിക്കുക, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ റോഡുകളുടെ പണികൾ ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഡി എഫ് ഭരണസമിതി അംഗങ്ങൾ ഇന്നത്തെ ഭരണസമിതി യോഗത്തിൽ പ്രതിഷേധ ബോർഡുകൾ ഉയർത്തുകയും തുടർന്ന് യോഗം ബഹിഷ്ക്കരിച്ച് പഞ്ചായത്തിനു മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തു. പഞ്ചായത്തിലെ ഭൂരിപക്ഷം റോഡുകളും ഹിറ്റാച്ചി വച്ച് പൊളിച്ചിരിക്കുകയാണ്. മാനുവലായി പൊളിക്കാൻ മാത്രമാണ് അനുവാദമുള്ളത്. പൈപ്പ് ഇടുന്നതിനുവേണ്ടി പൊളിച്ച റോഡുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ റീസ്റ്റോർ ചെയ്യേണ്ടതാണ്. അതിനുള്ള യാതൊരു ഇടപെടലും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ടെൻഡർ നടപടികൾ പൂർത്തീകരിച്ച റോഡുകളുടെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. മെമ്പർമാർ പല കമ്മറ്റികളിലും ഈ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഇതുവരെ നടപടികളൊന്നും എടുക്കാത്തത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ഗ്രാമപഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ, അനിൽകുമാർ, ധർമ്മൻ പറത്താട്ടിൽ, ഷേളി , ബിന്ദു സതീഷ് എന്നിവരുടെ നേതൃത്വത്തിലായിന്നു പ്രതിഷേധ സമരം. മണലൂർ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് എൽഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.

Related posts

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ടുപേർ പിടിയിലായി

Sudheer K

കൊടുങ്ങല്ലൂരിൽ വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. 

Sudheer K

മനോജ്‌കുമാർ അന്തരിച്ചു.  

Sudheer K

Leave a Comment

error: Content is protected !!