News One Thrissur
Kerala

ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി.യെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം

കയ്‌പമംഗലം: എ.ഡി.ജി.പി. എം. ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നും മാറ്റിയേ തീരൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ പറയുന്ന കാര്യങ്ങളിൽ ഗൗരവമുള്ളവ പരിഹരിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ. കയ്‌പമംഗലം മണ്ഡലം ഓഫീസ് മതിലകത്ത് ഉദ്ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജൻ, ഇ.ടി. ടൈസൺ എം.എൽ.എ., പാർട്ടി നേതാക്കളായ കെ. പി. രാജേന്ദ്രൻ, വി. എസ്. സുനിൽകുമാർ, കെ.കെ. വത്സരാജ്, ടി.പി. രഘുനാഥ്, കെ.ജി. ശിവാനന്ദൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Related posts

പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെ കപ്പേളയിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനനത്തിരുനാൾ ആഘോഷിച്ചു. 

Sudheer K

വാടാനപ്പള്ളിയിൽ കച്ചവട സ്ഥാപനത്തിന്റെ മറവിൽ വിദേശമദ്യം വിൽപ്പന: പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

Sudheer K

മതിലകത്ത് യുവാക്കളെ തട്ടിക്കൊണ്ട്പോയതായി സംശയം

Sudheer K

Leave a Comment

error: Content is protected !!