News One Thrissur
Updates

അന്തിക്കാട് എസ്ഐക്ക് നേരെ മർദ്ദനം: മൂക്കിന് പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ ചികിത്സ തേടി.

അന്തിക്കാട്: എസ്.ഐ വി.പി.അരിസ്റ്റോട്ടിലിന് മർദ്ദനമേറ്റു. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ അരിമ്പൂർ സ്വദേശി തറയിൽ അഖിൽ (28) എന്നയാളാണ് മർദ്ദിച്ചത്.

സ്റ്റേഷന് മുൻവശം സംസാരിച്ച് നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖിൽ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നെന്ന് പറയുന്നു. സി.പി.ഒ വിനോദിനും മർദ്ദനമേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related posts

​ത​ങ്ക​മ​ണി അന്തരിച്ചു.

Sudheer K

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു.

Sudheer K

രിസാന ഫാത്തിമ മൂന്നാം വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് .

Sudheer K

Leave a Comment

error: Content is protected !!