തൃപ്രയാർ: പിണറായി വിജൻ്റെ ഒത്താശയോടെ എഡിജിപി അജിത്ത് കുമാറിനെ ഉപയോഗിച്ച് തൃശ്ശൂർ പൂരം കലക്കിയെന്നാരോപിച്ച് തൃപ്രയാറിൽ കെ -പൂരം (കലക്കിയ പൂരം) നടത്തി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ബസ്സ്റ്റാൻ്റ് പരിസരത്താണ് പ്രതിഷേധപൂരം സംഘടിപ്പിച്ചത്. പ്രതിഷേധ പൂരത്തിൽ പ്രതീകാത്മക ആനകളെ അണിനിരത്തി ചെണ്ടയും ഇലത്താളവും കൊമ്പും വീക്കുമെല്ലാം പ്രതിഷേധപൂരത്തിൽ അണി നിരന്നു. കുടമാറ്റമാണ് പൂരത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി
മാറിയത്.
സിപിഎം ദേശവും ആർഎസ്എസ് ദേശവും ഒരുക്കിയ കുടമാറ്റത്തിൽ ആദ്യം
കുട നിവർത്തിയ സിപിഎം ദേശം മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുട ഉയർത്തിയപ്പോൾ ആർഎസ്എസ് ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ഉയർത്തിയത്.
സിപിഎം ദേശം ഇ.പി. ജയരാജൻ്റെ ചിത്രമുള്ള കുട ഉയർത്തിയപ്പോൾ പ്രകാശ് ജാവേദ്ക്കറുടെ കുടയാണ് ആർഎസ്എസ് ദേശം ഉയർത്തിയത്.
ആംബുലൻസിൻ്റെ ചിത്രമുളള കുട ആർഎസ്എസ് ഉയർത്തിയപ്പോൾ
സുരേഷ് ഗോപിയുടെ ചിത്രമുള്ള കുടയാണ് സിപിഎം ഉയർത്തിയത്. സിപിഎം ദേശവും ആർഎസ്എസ് ദേശവും അടുത്തതായി ഉയർത്തിയത് എഡിജിപി അജിത്ത് കുമാറിൻ്റെ ചിത്രമാണ്. പൂരം കലക്കാൻ രണ്ട് പേരും നിയോഗിച്ചത് ഒരാളെ തന്നെയാണ്. അവസാനമായി നരേന്ദ്ര മോദി പിണറായി ഒരു മിച്ചുള്ള കുടകൾ രണ്ട് ഭാഗത്തും ഉയർന്നു. കാവിക്കുട ആർഎസ്എസ് വിഭാഗം സിപിഎമ്മിന് കൈമാറി. ചുവന്ന കുട സിപിഎം ആർഎസ്എസിനും കൈമാറി. തുടർന്ന് ഇരുവരും ഉപചാരം ചൊല്ലി പിരിഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ പ്രതിഷേധ പൂരം ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.എ.വി യദുകൃഷണൻ അന്തിക്കാട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഫിറോസ് വലിയ കത്ത്
മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് സൂരജ് ആവിണിശ്ശേരി
യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബിനോയ് ലാൽ, വിൻഷി വിനോദ്, മുഹമ്മദ് ഷഹാബ്, വലപ്പാട് കോൺ ഗ്രസ് മണ്ഡലം പ്രസിഡൻ്റ്സന്തോഷ്, കെ.എ.അഫ്സൽ, പ്രവീൺ അഞ്ചേരി,സുമേഷ് പാനാട്ടിൽ, അജ്മൽ ഷെരീഫ്, വൈശാഖ് വേണുഗോപാൽ, ആഷിക്ക് ജോസ്, സഗീർ പടുവില്ലങ്കിൽ, സുജി കരിപ്പായി, പ്രസാദ് നാട്ടിക, ഇസ്മയിൽ അറയ്ക്കൽ, കെ.എച്ച്. ശരത്ത് എന്നിവർ സംസാരിച്ചു.