മതിലകം: കുളത്തില്‍ മാലിന്യം തള്ളിയ സ്ഥാപനത്തിന് കാല്‍ ലക്ഷം രൂപ പിഴ ചുമത്തി മതിലകംപഞ്ചായത്തിലെ കിടങ്ങിലുള്ള പഞ്ചായത്തിന്റെ മാലിന്യ ശേഖരണകേന്ദ്രത്തിനടുത്തുള്ള കുളത്തിലാണ് ചാക്കുകളിലാക്കി മാലിന്യം തള്ളിയ നിലയില്‍ കണ്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തധികൃതരും ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയില്‍ മതിലകത്തുള്ള വിവ ബേക്കറിയിലേതാണ് മാലിന്യമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥാപന ഉടമയെ വിളിച്ചുവരുത്തി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയം 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. പലയിടത്തും ഹരിത കര്‍മ്മസേന ചാക്കുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ആസൂത്രിതമായി ഇത് പോലെ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ദയില്‍പെട്ടിട്ടുണ്ടെന്നും ശക്തമായ നടപിയുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീര്‍ പറഞ്ഞു.
previous post
next post