News One Thrissur
Kerala

38.5 കിലോ കഞ്ചാവും 2.25 കിലോ എം.ഡി.എം.എ.യും കത്തിച്ചു.

തൃശൂർ: സിറ്റി പോലീസിന് കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത 38.5 കിലോ കഞ്ചാവും 2.25 കിലോ എം.ഡി.എം.എ.യുമാണ് നശിപ്പിച്ചത്. ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനി ചൂളയിലിട്ട് ഇവ കത്തിക്കുകയായിരുന്നു.

തൃശ്ശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ കെ.കെ. സജീവൻ, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് പോലീസ് കമ്മിഷണർ വൈ. നിസാമുദ്ദീൻ, തൃശ്ശൂർ സിറ്റി നർക്കോട്ടിക് സെൽ പോലീസുദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. കഴിഞ്ഞ ജൂലായ് 31-ന് 19 കിലോ കഞ്ചാവ് നശിപ്പിച്ചിരുന്നു.

Related posts

കരയിലും കടലിലും മാത്രമല്ല ആകാശത്തിലും നിരീക്ഷണവുമായി പൊലീസ്.

Sudheer K

സെലീന അന്തരിച്ചു 

Sudheer K

സുരേന്ദ്രൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!