പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനാചരണം പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിൽ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. സുനിൽ ലാലൂർ ജന്മദിനാചരണം ഉദ്ഘാടനം ചെയ്തു. എം.ബി. സജീവൻ, രാമൻ നമ്പൂതിരി, ബെന്നി തട്ടിൽ, മാധവൻ നായർ, റഷീദ് താന്ന്യം, ശിഹാബ് താന്ന്യം എന്നിവർ പ്രസംഗിച്ചു.