News One Thrissur
Kerala

പുത്തൻപീടികയിൽ വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റൽ: പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

അന്തിക്കാട്: പുത്തൻപീടികയിൽ വീടുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘം സജീവം. കഴിഞ്ഞ ദിവസം വള്ളൂരിലെ തൈവളപ്പിൽ ബാബുരാജിൻ്റെ വീട്ടിലെ രണ്ട് വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയതായി കണ്ടെത്തി. രാവിലെ ബൈക്ക് സ്റ്റാർട്ടാവാതെ വന്നതോടെയാണ് പെട്രോൾ ഊറ്റിയെടുത്തതായി സംശയം തോന്നിയത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ പെട്രോൾ ഊറ്റുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചത്. സമീപത്തെ വീടുകളിലെ കാമറകളിലും ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പെട്രോൾ ഊറ്റിയതെന്ന് ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. ഏതാനും നാളുകളായി അന്തിക്കാട്, മുറ്റിച്ചൂർ ഭാഗങ്ങളിലും വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റുന്നതായി പരാതി ഉയർന്നിരുന്നു. അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

നാട്ടികയിൽ മിനിമാസ്റ്റ് ലൈറ്റ് നാടിനു സമർപ്പിച്ചു

Sudheer K

ചൂരക്കോട് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ദ്രവ്യകലശവും നവീകരിച്ച ശ്രീകോവിൽ സമർപ്പണവും നടത്തി.

Sudheer K

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ

Sudheer K

Leave a Comment

error: Content is protected !!