കൊടുങ്ങല്ലൂർ: സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാനി ചെറുവൈക്കര പയ്യംകുളത്ത് പ്രമോദിൻ്റെ മകൻ അജിത്ത് (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ടി.കെ.എസ് പുരം ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
അപകടത്തിൽ അജിത്തിൻ്റെ സുഹൃത്ത് മുഹ്ജിസിനും പരിക്കേറ്റിരുന്നു.
previous post