News One Thrissur
Updates

അന്തിക്കാട്ടു കുളത്തിൽ മീനുകൾ ചത്തു പൊന്തുന്നു.

അന്തിക്കാട്: അന്തിക്കാട് കാർത്യായനി ദേവീക്ഷേത്ര കുളത്തിൽ മീനുകൾ ചത്തുപൊന്തുന്നത് പതിവായി. വലിയ മീനുകളാണ് വ്യാപകമായി ചത്തുപൊന്തുന്നത്. ഇതു മൂലം പ്രദേശത്ത് അസഹ്യമായ ദുർഗന്ധവുമുണ്ട്. നിരവധി പേർ കുളിക്കാനായി വരുന്ന കുളമാണിത്. പായൽ ശല്യ കുറയ്ക്കാനായി ക്ഷേത്ര സംരക്ഷണ സമിതി പതിനായിരത്തോളം ഗ്രീൻ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചിരുന്നു. അനധികൃതമായി മീൻ പിടിക്കുന്നതിനെതിരേ ക്ഷേത്ര സംരക്ഷണ സമിതി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അന്തിക്കാട് പോലീസിൽ പരാതിയും നൽകിയിരുന്നു. എന്നിട്ടു വ്യാപകമായി അനധികൃത മീൻപിടിത്തം നടക്കുന്നതായി ക്ഷേത്രം അധികൃതർ പറഞ്ഞു. മാലിന്യമുള്ള വസ്തുക്കളും മറ്റും കുളത്തിലിട്ട് വലിയ തോതിൽ അലക്കുന്നതായും പരാതിയുണ്ട്. മാലിന്യം വെള്ളത്തിൻ്റെ സമീകൃത ഘടനയിൽ വ്യതിയാനം വരുത്തിയിട്ടുണ്ടെങ്കിൽ അധികൃതർ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാലര ഏക്കറോളമുള്ള കുളം വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് ഒന്നേകാൽ കോടിയോളം ചെലവഴിച്ചാണ് നവീകരിച്ചിട്ടുള്ളത് .ഒരോ ദിവസവും വലിയ മീനുകളാണ് ചത്തു പൊന്തുന്നത് നാട്ടുകാർ കുളത്തിൻ്റെ പകുതിയോളം നിന്തിപോയി ചാക്കിൽ ആക്കിലാക്കി സംസ്ക്കരിക്കുന്നത് പതിവായി.

Related posts

കൗണ്ടർ സൈൻ ഉത്തരവിനെതിരെ വലപ്പാട് എഇഒ ഓഫീസിലേക്ക് പ്രധാന അധ്യാപകരുടെ പ്രതിഷേധ മാർച്ച്

Sudheer K

എറവ്  കപ്പൽ പള്ളിയിൽ സൗജന്യ റോസാപ്പൂവ് വിതരണം വെള്ളിയാഴ്ച.

Sudheer K

എടവിലങ്ങിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Sudheer K

Leave a Comment

error: Content is protected !!