തളിക്കുളം: തളിക്കുളം പഞ്ചായത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ സിപിഐഎം തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. തളിക്കുളം സെൻ്ററിൽ നടന്ന യോഗം സിപിഐഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം കെ.ആർ. സീത അധ്യക്ഷയായി. ഏരിയ കമ്മിറ്റിയംഗം അഡ്വ.വി.കെ. ജ്യോതി പ്രകാശ്, ലോക്കൽ സെക്രട്ടറി ഇപികെ സുഭാഷിതൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത, വൈസ് പ്രസിഡൻ്റ് പി.കെ. അനിത, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. ബാബു, ബുഷ്റ അബ്ദുൾ നാസർ, ജനപ്രതിനിധികളായ വി. കല, കെ.കെ. സൈനുദ്ധീൻ, സന്ധ്യ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.