കയ്പമംഗലം: പഞ്ചായത്ത് കുടുംബശ്രീയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചും വിജിലൻസ് അന്വേഷിക്കണ മെന്നാവശ്യപ്പെട്ടും കോൺഗ്രസ് മാർച്ച് നടത്തി. കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പഞ്ചായത്തൊ ഫീസിലേക്ക് മാർച്ച് നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൽ മജീദ് അധ്യക്ഷനായി, പി.എം.എ. ജബ്ബാർ, കെ.എഫ്. ഡൊമിനിക്, സുനിൽ പി.മേനോൻ, സുരേഷ് കൊച്ചുവീട്ടിൽ, സി.ജേ. പോൾസൺ, സി.ജെ. ജോഷി, മണി കാവുങ്ങൽ, അനസ് അബൂബക്കർ, ശോഭന രവി, മണി ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.
previous post