ചേർപ്പ്: തിരുവുള്ളക്കാവ് ധർമശാസ്താ ക്ഷേത്രത്തിലെ പൂജവെപ്പ് വ്യാഴാഴ്ച വൈകീട്ട് നടക്കും. സരസ്വതീ മണ്ഡപത്തിൽ മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങ്. പൂജയ്ക്കുള്ള പുസ്തകങ്ങൾ വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ ക്ഷേത്രത്തിൽ എത്തിക്കണമെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു. രാവിലെ എട്ടിന് അക്ഷരശ്ലോക സദസ്സ്, ഭജൻസ്, വൈകീട്ട് നിറമാല, നാദസ്വരം, സമ്പൂർണ നെയ് നിറമാല, തിരുവുള്ളക്കാവ് ക്ഷേത്ര അനുഷ്‌ഠാന കലാപീഠം വിദ്യാർഥികളുടെ മേളം അരങ്ങേറ്റം എന്നിവയും നടക്കും.