മതിലകം: ബുള്ളറ്റ് യാത്രക്കാരായ യുവാക്കളെ ഇന്നലെ രാത്രി മതിലകത്ത് നിന്നും കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാക്കളെ കയ്പമംഗലം ഭാഗത്ത് നിന്നും പോലീസ് കണ്ടെത്തി. ഇവരെ കൊണ്ടുപോയവരും പോലീസ് വലയിലായിട്ടുണ്ട്. തൃശ്ശൂർ പൂങ്കുന്നം, പുള്ള് സ്വദേശികളാണ് യുവാക്കൾ. സംഭവ സമയം മുതൽ ഇന്ന് പുലരും വരെ മതിലകം പോലീസും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പഴുതടച്ചുള്ള പരിശോധനയിലാണ് യുവാക്കളെയം ഇവരെ തട്ടിക്കൊണ്ടുപോയവരെയും കണ്ടെത്തിയത്. യുവാക്കളെ കൊണ്ടുപോയ കാർ രാത്രി തന്നെ കയ്പമംഗലം കൂരിക്കുഴിയിൽ നിന്നും കണ്ടെത്തിയിരുന്നു, ഇതിന് പിന്നാലെയാണ് യുവാക്കളെയും കണ്ടെത്തിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മതിലകത്ത് വെച്ച്, ബുള്ളറ്റിൽ വരികയായിരുന്ന യുവാക്കളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
next post