News One Thrissur
Kerala

തൃശൂർ റെയിൽവേ സ്റ്റേഷൻ കൊലപാതകം: പ്രതി പിടിയിൽ.

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുപതു നാളകള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസറ്റ് പോലീസ് അറസറ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ പടന്ന സ്വദേശിയും ഇപ്പോള്‍ അന്നമനട കല്ലൂരില്‍ താമസിക്കുന്ന കാഞ്ഞിരപ്പറന്പില്‍ മജീദിന്റെ മകന്‍ ഷംജാദിനെയാണ് (45) സെപ്തംബര്‍ 20ന് രാവിലെ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനോടു ചേര്‍ന്നുള്ള കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം തന്നെ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ശരീരത്തില്‍ മര്‍ദ്ദനമേറ്റതുകൊണ്ടാണെന്നും തലയക്ക് ഗുരന്തരമായി പരിക്കുെണ്ടെന്നും വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തലകുത്തി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു.

ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകളെല്ലാം കൊലപാതകത്തിലേക്ക് നയിക്കുന്നതായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നും ആണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസറ്റ് ചെയ്ത ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ സിറ്റി അസി.കമ്മീഷണര്‍ സലീഷ് എന്‍ ശങ്കരന്‍, വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍, അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ദ്രുതഗതിയിലാക്കുകയും ചെയ്തുവരികയായിരുന്നു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിക്ക് തൃശ്ശൂര്‍ ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, പിടിച്ച് പറി എന്നിങ്ങനെയുളള നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സെസില്‍, ജയനാരായണന്‍, അനൂപ് എന്നിവരും സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ റൂബിന്‍ ആന്റണി, ടോണി വര്‍ഗീസ്, അലന്‍ ആന്റണി, മുകേഷ്,പ്രീത് എന്നിവരും തൃശ്ശൂര്‍ സിറ്റി സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെ്കടര്‍ റാഫി, പഴനി സ്വമി, പ്രദീപ്,  സജി ചന്ദ്രന്‍, സിംസന്‍, അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് രാമചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു അതേ സമയം കൊലപാതകത്തിൻ്റെ കാരണത്തെ കുറിച്ച് വ്യക്തതയില്ല.

Related posts

വയനാട്ടിലെ കാണാമറയത്തെ കൂട്ടുകാർക്കായി അന്തിക്കാട് കെ.ജി.എം സ്കൂൾ വിദ്യാർത്ഥികളുടെ വക ഒരു വണ്ടി കളിക്കോപ്പുകൾ.

Sudheer K

പശ്ചിചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു.

Sudheer K

മുരളീധരൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!