News One Thrissur
Kerala

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ആലപ്പാട്: മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പാട് പെരുമ്പുള്ളി പ്രശാന്തിൻ്റെ മകൾ പ്രവീണ(24) ആണ് മരിച്ചത്. ബംഗ്ലൂരുവിൽ അഗ്രികൾച്ചറൽ കോഴ്സിൻ്റെ ഭാഗമായുള്ള ഇൻ്റേൺ ഷിപ്പ് ചെയ്തു കൊണ്ടിരിക്കെയാണ് ഇവർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. പ്രവീണയുടെ ചികിത്സയ്ക്ക് ദിവസവും ലക്ഷങ്ങളാണ് ചെലവ് വന്നിരുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ട് ഒന്നിനും തികയാത്ത അവസ്ഥ വന്നതോടെ നാട്ടുകാർ ഇടപെട്ട് ചികിത്സ സഹായ സമിതി രൂപീകരിച്ച് ഉദാരമതികളുടെ സഹായം തേടി വരികയായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച പ്രവീണ മരണത്തിനു കീഴടങ്ങിയത്. അമ്മ: വിനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Related posts

റോഡിൽ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു.

Sudheer K

ചാവക്കാട് ക്ഷേത്രങ്ങളിൽ മോഷണം: പ്രതി അറസ്റ്റിൽ.

Sudheer K

അന്തിക്കാട് ഞാറ്റുവേല ചന്ത ഉദ്ഘാടനം

Sudheer K

Leave a Comment

error: Content is protected !!