News One Thrissur
Updates

ഫ്ളവര്‍മില്ലിനുള്ളില്‍ കയറി ജീവനക്കാരിയുടെ മാല പൊട്ടിച്ചു; പ്രതി ബാറില്‍ നിന്ന് അറസ്റ്റില്‍.

ചാലക്കുടി: ഫ്ളവര്‍മില്ലിനുള്ളില്‍ കയറി ജീവനക്കാരിയെ ആക്രമിച്ച് രണ്ടു പവന്റെ മാല പൊട്ടിച്ചു. മോഷ്ടാവിനെ പിന്നീട് ചാലക്കുടിയിലെ ബാറില്‍ നിന്ന് പിടികൂടി. നോര്‍ത്ത് ചാലക്കുടിയില്‍ ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു ആക്രമണം. ചാലക്കുടി സ്വദേശിനിയായ ജീന വര്‍ഗീസ് ഫ്ളവര്‍മില്ലില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയം, ഫ്ളവര്‍മില്ലിനുള്ളില്‍ കയറിയ മോഷ്ടാവ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചു. മല്‍പിടുത്തം തുടര്‍ന്നു. രണ്ടു പവൻ്റെ മാലയുെട ഒരു ഭാഗം മോഷ്ടാവിന് കിട്ടി. താലിയുള്ള ഭാഗം നിലത്തു വീണു. ആള്‍പെരുമാറ്റം സംശയിച്ച് മോഷ്ടാവ് ഓടി. പുറത്തു നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. താലിയുടെ ഭാഗം തിരിച്ചുകിട്ടിയതിന്റ ആശ്വാസത്തിലായിരുന്നു ജീന.

Related posts

നവകേരള സദസ്സിലെ പരാതിക്ക് പരിഹാരം – ആലപ്പാട് കനാൽ സ്റ്റോപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

Sudheer K

അമ്മിണി അന്തരിച്ചു 

Sudheer K

ഡൽഹിയിലെ കർഷക സമരം: കണ്ടശാം കടവിൽ സിപിഐ പ്രകടനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!