നാട്ടിക: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നികത്തപ്പെട്ട തോടുകൾ ഉടൻ പുനർനിർമ്മിച്ച് രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സിപിഐഎം നാട്ടിക ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. തൃപ്രയാർ ശ്രീവത്സം ഹാൾ സഖാക്കൾ പുഷ്പൻ, ഷൺമുഖൻ നഗറിൽ നടന്ന സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.എഫ്. ഡേവിസ് ഉദ്ഘാടനം ചെയ്തു. എം.ആർ. ദിനേശൻ, രജനി ബാബു, ടി.വി. ശ്രീജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ.ബി. ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം.എ ഹാരിസ് ബാബു,ജില്ലാ കമ്മിറ്റി അംഗം പി.എം. അഹമ്മദ്,ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.കെ. ജ്യോതി പ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത എന്നിവർ സംസാരിച്ചു.13 അംഗ ലോക്കൽ കമ്മിറ്റിയെയും ലോക്കൽ സെക്രട്ടറിയായി കെ.ബി. ഹംസയെയും തെരഞ്ഞെടുത്തു.വൈകീട്ട് നാട്ടികയിൽ നിന്ന് പ്രകടനവും തുടർന്ന് തൃപ്രയാർ സെൻ്ററിൽ പൊതുസമ്മേളനവും നടന്നു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ.എഫ്. ഡേവിസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ആർ. ദിനേശൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ ആർ സീത, കെ.സി. പ്രസാദ്, ലോക്കൽ സെക്രട്ടറി കെ.ബി. ഹംസ, രജനി ബാബു, ജൂബി പ്രതീപ് തുടങ്ങിയവർ സംസാരിച്ചു
.