News One Thrissur
Updates

സിപിഎം വെങ്കിടങ്ങ് ലോക്കൽ സമ്മേളനം: കെ കെ ബാബു സെക്രട്ടറി.

വെങ്കിടങ്ങ്: ഏനാമ്മാവ് കുപ്പിക്കഴുത്ത് പൊളിച്ച് റോഡ് വീതി കൂട്ടണമെന്നും  വെങ്കിടങ്ങ് പഞ്ചായത്തിന്റെ ഏനാംകുളം പ്രദേശത്തെ ശുദ്ധജല സ്രോതസായും നീന്തൽകുളമായും ക്രമീകരിച്ച് ശുചീകരിക്കണമെന്നും പഞ്ചായത്തിലെ 13% വരുന്ന വയോജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പകൽ വീട് നിർമ്മിക്കണമെന്നും സിപിഐഎം വെങ്കിടങ് ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

പി.എ. കുമാരൻ (വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) ശനിയാഴ്ച്ച നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.ഡോ: സി മധുസൂദനൻ, ഇ.വി. പ്രഭീഷ്, ചാന്ദ്നി വേണു എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു.13 അംഗ ലോക്കൽ കമ്മിറ്റിയേയും, സെക്രട്ടറിയായി കെ.കെ. ബാബുവിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഞായറാഴ്ച്ച നടന്ന പ്രകടനവും പൊതു സമ്മേളനവുംസംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി.ഐ. സുരേഷ് അധ്യക്ഷനായി.പി.എസ്. വിനയൻ, സി.കെ. വിജയൻ, പി.എ. രമേശൻ, വി.എൻ. സുർജിത്ത്, ഷീജരാജീവ്, കെ.കെ. ബാബു, അഡ്വ: എം.മണിശങ്കർ, ഇ.വി. പ്രഭീഷ്. എന്നിവർ സംസാരിച്ചു.

Related posts

നാട്ടികയിൽ സൈക്കിൾ മോഷ്ടാവ് അറസ്റ്റിൽ 

Sudheer K

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവിന് പരിക്കേറ്റു

Sudheer K

ബസ്‌ യാത്രക്കിടെ ഐസിഡിഎസ് സൂപ്പർവൈസർ കുഴഞ്ഞ് വീണു മരിച്ചു

Sudheer K

Leave a Comment

error: Content is protected !!