അന്തിക്കാട്: വടക്കേക്കര ക്ഷേത്രവാദ്യകലാ സമിതിയിൽ ഗുരുനാഥൻ പഴുവിൽ രഘുമാരാരുടെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച ദേവദത്തൻ നെച്ചിക്കോട്ട്, പാർത്ഥിപ് എസ് മേനോൻ, ഋഷികേശ് എസ് മേനോൻ, കാർത്തിക് മുരളി, ജൈത്രരഞ്ജീഷ്, അതുൽ കൃഷ്ണ, പ്രണിത് പ്രസാദ്, അനുവിന്ദ് ശ്രീകുമാർ എന്നിവർ വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ, പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു. മേളത്തിൽ കുമ്മത്ത് നന്ദനൻ ഇലത്താളത്തിലും, അന്തിക്കാട് പത്മനാഭൻ വലം തലയിലും, തലോർ ഉണ്ണി കുറുംകുഴലിലും, തൃക്കൂർ അനിലൻ കൊമ്പിലും പ്രാമാണ്യം വഹിച്ചു. ദേവസ്വം ഓഫീസർ അന്തിക്കാട് രാമചന്ദ്ര വാര്യർ അരങ്ങേറ്റം കുറിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം സമ്മാനിച്ചു. അരങ്ങേറ്റം കുറിച്ച വിദ്യാർത്ഥികൾ ഗുരുനാഥൻപഴുവിൽ രഘുമാരാർക്ക് സുവർണ്ണ മുദ്ര ദക്ഷിണയായി നല്കി.