News One Thrissur
Updates

പഴുവിൽ കാരുണ്യയുടെ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവും പുരസ്ക്കാര വിതരണവും.

പഴുവിൽ: പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് ഒക്ടോബർ 20 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകീട്ട് 7 ന് പഴുവിൽ ജേപീസ് സംഗമം ഹാളിൽ ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ നാടകവും 21 ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം, 22 ന് പത്തനാപുരം ഗാന്ധിഭവന്റെ യാത്ര, 23 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, 24 ന് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് , 25 ന് അമ്പലപുഴ അക്ഷര ജ്വാലയുടെ അനന്തരം, 26 ന് സംഗീത വിരുന്ന്. 27 ന് തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 26 ന് രാവിലെ മുതൽ നടക്കുന്ന കാരുണ്യോത്സവത്തിൽ പ്രദേശവാസികൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് 6 ന് നടക്കുന്ന സാംസ്ക്കാരിക സന്ധ്യ പ്രഭാഷകനും എഴുത്ത്കാരനുമായ കെഎൻഎ ഖാദർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ വർഷത്തെ കാരുണ്യ മാൻ ഓഫ് ദി ഇയർ 2024 പുരസ്ക്കാരം റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന് സമ്മാനിക്കും. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം. കാരുണ്യയുടെ സേനഹാദരവ് കൊല്ലം പത്തനാപുരം ഗാന്ധി ഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജിനും സമ്മാനിക്കും. അഡ്വ വി.എസ്. സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. മോഹൻദാസ് കാരുണ്യ രക്ഷാധികാരി കെ.ഡി. ദേവദാസ്, മുൻ എംഎൽഎ പ്രൊഫ. കെ.യു. അരുണൻ, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് സജിത്ത് പാണ്ടാരിക്കൽ. സെക്രട്ടറി ഇ.പി. സൈമൺ, ട്രഷറർ ഇവിഎൻ.പ്രേംദാസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related posts

അരിമ്പൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു 

Sudheer K

കൈപമംഗലത്ത് കുടിവെളള വിതരണം പുനർസ്ഥാപിച്ചു

Sudheer K

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!