കൊടുങ്ങല്ലൂർ: ഇടതു മുന്നണിയിൽ പടലപിണക്കം രൂക്ഷം. സി.പി.ഐ കൗൺസിലർമാർ നഗരസഭാ യോഗം ബഹിഷ്ക്കരിച്ചു. നഗരസഭയിലെ സി.പി.എം നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിക്കു കയാണെന്നാരോപിച്ചാണ് ഭരണപക്ഷത്തെ 10 സി.പി.ഐ കൗൺസിലർമാർ യോഗത്തിൽ നിന്നും വിട്ടുനിന്നത്. സ്റ്റാൻ്റിംഗ് കമ്മറ്റികളെ പോലും മറികടന്നാണ് നഗരസഭാ ചെയർപേഴ്സണും സി.പി.എമ്മും പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ കൗൺസിലർമാർ ആരോപിച്ചു. സി.പി.ഐ കൗൺസിലർമാർ നഗരസഭാ ഓഫീസിൽ എത്തിയെങ്കിലും ആരും തന്നെ യോഗ ഹാളിൽ കയറിയില്ല. സി.പി.ഐ അംഗങ്ങളുടെ അഭാവത്തിൽ നഗരസഭാ യോഗം നടന്നു..