കാഞ്ഞാണി: ഒരു ചെറിയ മഴ പെയ്താൽ മതി രോഗികളുടെ ഇരിപ്പിടം മുഴുവൻ വെള്ളം നിറയും. കാഞ്ഞാണി ബസ് സ്റ്റാൻഡിലെ ഹോമിയോ ഡിസ്പെൻസറിയിൽ പരിശോധ നടത്താൻ എത്തുന്ന രോഗികൾക്കാണ് ഈ ദുരാവസ്ഥ. ദിവസവും 100 ഓളം പേരാണ് ചികിത്സതേടി ഇവിടെ എത്തുന്നത്. ബുധനാഴ്ചയും ആളുകളുടെ എണ്ണം കൂടുതലായിരുന്നു. രാവിലെ മുതൽ കനത്ത മഴയായിരുന്നു. രോഗികൾ ഇരിക്കുന്നത് നി ലത്താണ്. മഴയിൽ വെള്ളം ഇരിക്കുന്നിടം വഴിയാണ് ഒഴുകിയത്. ഇതോടെ വയോധികരടക്കം പ്രയാസപ്പെട്ടു. പരിശോധന കാത്ത് മണിക്കൂറോളമാണ് ഇവർ നിലത്ത് ഇരിക്കുന്നത്. നിലത്ത് ഇരുന്ന് വയോധികരടക്കം ക്ഷീണിതരായിരുന്നു.
മണലൂർ പഞ്ചായത്തിൻ്റെ കീഴിലാണ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ശോച്യാവസ്ഥയിലായിട്ടും പഞ്ചായത്ത് അധികൃതരോ എംഎൽഎയോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വരുന്ന രോഗികൾക്ക് ഇരിക്കാൻ മതിയായ കസേരകളോ ഇരിപ്പിടമോ അടിയന്തരമായി ഒരുക്കണമെന്നാണ് മെഡിക്കൽ ഓഫി സർ അടക്കമുള്ളവർ പറയുന്നത്.