News One Thrissur
Updates

ചേറ്റുവ ഹാര്‍ബര്‍ നവീകരണത്തിനായി 30.3 കോടി രൂപയുടെ ഭരണാനുമതി.

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഹാര്‍ബര്‍ നവീകരണത്തിനായി 30.3 കോടി രൂപയുടെ പ്രവര്‍ത്തിക്ക് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. ഹാര്‍ബറിന്‍റെ വിപുലീകരണം, പുതിയ വാര്‍ഫ് നിര്‍മ്മാണം, ലേല ഹാള്‍ നിര്‍മ്മാണം, പാര്‍ക്കിംഗ്, കവേര്‍ഡ് ലോഡിംഗ് ഏരിയ എന്നിവ നവീകരണത്തിന്‍‌റെ ഭാഗമായി ഉള്‍പ്പെടുത്തിയതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. കൂടാതെ 2 പുലിമുട്ടുകളുടെയും പുനരുദ്ധാരണം, നിലവിലുള്ള ഗ്രോയിനുകളുടെ പുനര്‍നിര്‍മ്മാണവും ടെട്രോപോഡ് ഉപയോഗിച്ച് പുലിമുട്ടുകളെ ബലപ്പെടുത്തുന്ന പ്രവര്‍ത്തിയും പദ്ധതിയുടെ ഭാഗമായി നടത്തുന്നതാണ്. നിലവില്‍ 5 കോടി രൂപക്ക് ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടപ്പിലാക്കി വരുന്നതും 8.83 കോടി രൂപയുടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതുമാണ്. ചേറ്റുവ ഹാര്‍ബര്‍ നവീകരണ പദ്ധതിക്ക് കൂടി ഭരണാനുമതി ലഭിച്ചതോടെ 50 കോടിയില്‍പ്പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ചേറ്റുവ ഹാര്‍ബറില്‍ നടക്കുന്നത്.

Related posts

ശ്രീനിവാസൻ അന്തരിച്ചു. 

Sudheer K

കാഞ്ഞാണി സെന്റ് തോമസ് പള്ളിയിലെ തിരുനാളിന് കൊടിയേറി.

Sudheer K

നാട്ടിക ഫിഷറീസ് ജംഗഷനിൽ എൽഇഡി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!