കൈപമംഗലം: വഴിയമ്പലത്ത് കുടിവെളളപൈപ്പ് പൊട്ടിയൊഴുകി ദിവസങ്ങളായി മുടങ്ങിയിരുന്ന കൈപമംഗലം പഞ്ചായത്ത് പരിധിയിലെ കുടിവെള്ളിവതരണം പുനർസ്ഥാപിച്ചു. കുടിവെള്ളം കിട്ടാതെ വലഞ്ഞ ജനങ്ങളുടെ പരാതി വ്യാപകമായതോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഇടപെട്ടാണ് അടിയന്തിര പരിഹാരമുണ്ടാക്കിയത്. ദേശീയപാത അധികൃതരുടെ മേൽനോട്ടത്തിൽ വൈകീട്ടോടെ പണികൾ പൂർത്തിയാക്കിയെങ്കിലും നാളെ രാവിലെയോടെയെ എല്ലായിടത്തും വെള്ളമെത്തിക്കാനാകുറവെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.