News One Thrissur
Updates

നാനൂറിൽ പരം വിഭവങ്ങളുമായി നാട്ടിക എസ്എൻ കോളേജിലെ ഭക്ഷ്യ മേള 

 

തൃപ്രയാർ: ദേശീയ ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച് നാട്ടിക ശ്രീനാരായണ കോളജിലെ ബോട്ടണി വിഭാഗവും ഫുഡ് ടെക്നോളജി വിഭാഗവും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. പൗരാണികവും അന്യം നിന്നുപോയി ട്ടുള്ളതുമായ ഭക്ഷണങ്ങളെ അടുത്തറിയുവാനും രുചിച്ചു നോക്കുവാനും പുതു തലമുറക്ക്‌ അവസരമൊരുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ഭക്ഷ്യമേള. നാനൂറിൽപരം വിവിധയിനം ഭക്ഷണങ്ങൾ മേളയിൽ പ്രദർശിപ്പിയ്ക്കുകയും, വില്പന നടത്തുകയും ഉണ്ടായി. വിവിധ തരത്തിലുള്ള 50 ൽ പരം അപ്പങ്ങൾ. ബീറ്റ്റൂട്ട് അപ്പം , റാഗിയപ്പം, കുക്കറപ്പം, ഊത്തപ്പം, കിണ്ണത്തപ്പം, കണ്ണൂരപ്പം, വെളുത്തുള്ളി അപ്പം, നൂലപ്പം, വട്ടയപ്പം, കറുകയില അപ്പം, കള്ളപ്പം, റവയപ്പം, വ്യത്യസ്ത തരം അടകൾ, ചക്ക അട, ചക്ക മഞ്ഞൾ അട, ഗോതമ്പട, റാഗി അട, അരി അട, ഗോതമ്പട, ശർക്കര അട, തേങ്ങ അട, വിവിധയിനം ഉണ്ടകൾ : നെയ്യുണ്ട , അവിലുണ്ട , കൊഴുക്കട്ട, എള്ളുണ്ട, മോദകം, സേമിയ ഉണ്ട, വ്യത്യസ്ഥ പുട്ടിനങൾ, തട്ട് ചിരട്ട പുട്ട്, ചിരട്ടപ്പുട്ട്, കാരറ്റ് മണിപ്പുട്ട്, ബീറ്റ്റൂട്ട് മണിപ്പുട്ട്, മസാലപ്പുട്ട്, മുട്ടപ്പുട്ട്, റാഗിപ്പുട്ട്, മണിപ്പുട്ട്, ചെറു ചോളപ്പുട്ട്. വിവിധയിനം ദോശകളായ തക്കാളി ദോശ, ബീറ്റ് റൂട്ട് ദോശ, മുട്ട ദോശ, റാഗി ദോശ, മസാല ദോശ, ഗോതമ്പ് ദോശ, ചെറുപയർ ദോശ, നെയ് റോസ്റ്റ്,

കറികൾ: ബീറ്റ്റൂട്ട് പച്ചടി, ചേമ്പ് താള്, പത്തിലക്കറി, മത്തനില തോരൻ, തഴുതാമ തോരൻ ,കുമ്പളയില തോരൻ, താളുകറി, മുരിങ്ങയില തോരൻ, മാവില തോരൻ, ചേമ്പ് തണ്ട് തോരൻ, അച്ചിങ്ങ തോരൻ, ബ്രൊക്കോളി തോരൻ, പീച്ചിങ്ങതോരൻ,

മെഴുക്ക പുരട്ടികൾ: കൂർക്ക, കായ, മുതിര, പയർ, കടല, കോവക്ക,

എണ്ണപ്പലഹാരങ്ങൾ: പിടി, കൈപ്പത്തിരി, എണ്ണ പത്തിരി, നെയ്പ്പത്തിരി, പഴംപൊരി, ചട്ടിപ്പത്തിരി, കായപ്പോള, വിവിധയിനം ചമ്മന്തികൾ, അച്ചാറു കൾ, പായസം, കേക്ക്, പുഡിംഗ്, ശീതളപാനീയങ്ങൾ എന്നിവ ഭക്ഷ്യ മേളയിൽ ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  ശ്രീനാരായണ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. ടി എൻ സരസു , ആർഡിസി കൺവീനർ പി.കെ. പ്രസന്നൻ, പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്‌ണാത്ത്, എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. സുവോളജി ഡിപ്പാർട്മെൻ്റും ബോട്ടണി ഡിപ്പാർട്മെന്റും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാതമറ്റിക്സ് രണ്ടാം സ്ഥാനവും സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനർഹക്ക് ബോട്ടണി വിഭാഗം മുൻ മേധാവി ഡോക്ടർ കെ.എൻ. രമേഷ് ഏർപ്പെടുത്തിയ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ഡോ. അനിത, ബിവോക് ഡിപാർട്ട്മെൻറ് അദ്ധ്യാപകരായ കൃഷ്ണ ഘോഷ്, അനുപമ കെ.എസ്, എവിലിൻ സജിത്ത് സ്റ്റുഡന്റ് വോളണ്ടിയേഴ്സ് ആയ മുർഷിദ് സി.കെ, അസർ യാസിർ എന്നിവർ പങ്കെടുത്തു.

Related posts

സരസ്വതി അന്തരിച്ചു.

Sudheer K

ഡിജിറ്റല്‍ സര്‍വ്വെ; രേഖകള്‍ പരിശോധിക്കാം

Sudheer K

മദ്യലഹരിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി അഭ്യാസപ്രകടനം; 4 പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!