പഴുവിൽ: കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിനായി പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പൊഫഷണൽ നാടകോത്സവം പഴുവിൽ ജേപീസ് സംഗമം ഹാളിൽ ഇന്ന് (ഞായർ ) വൈകിട്ട് 7 ന് ആരംഭിക്കും. വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം സി.സി മുകുന്ദൻ എം എൽ എയും നാടകോത്സവം അഡ്വ എ.യു. രഘുരാമ പണിക്കരും ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.യു. അരുണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാ താരം രമാദേവി വിശിഷ്ടാതിഥിയാകും. തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യ അപ്പ എന്ന നാടകം അവതരിപ്പിക്കും. ഒക്ടോബർ 27 ന് നാടകോത്സവം സമാപിക്കും. പ്രവേശനം സൗജന്യമാണ്.
previous post