അന്തിക്കാട്: തൃശൂർ വെസ്റ്റ് ഉപജില്ല കേരള സ്കൂൾ കലോത്സവം 2024 നവംബർ 12, 13, 14, 15, തിയ്യതികളിലായി നടക്കും അന്തിക്കാട് ഹൈസ്കൂൾ, കെജിഎംഎൽപി സ്കൂൾ, പുത്തൻപീടിക ഗവ: എൽപി സ്കൂൾ എന്നിവിടങ്ങളിലായി പ്രത്യേകം തയ്യാറാക്കുന്ന വേദികളിൽ പരിപാടികൾ അരങ്ങേറും. ഉപജില്ലയിലെ 166 വിദ്യാലയങ്ങളിൽ നിന്നുള്ള 8000 വിദ്യാർത്ഥി പ്രതിഭകൾ കഴിവുകൾ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. അന്തിക്കാട് ഹൈസ്കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ അധ്യക്ഷയായി.
ജില്ലപഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, വെസ്റ്റ് ബിപിസി
ഡോ: ഉമാദേവി, അന്തിക്കാട് ഹൈസ്കൂൾ, കെജിഎംഎൽപിഎസ്, പുത്തൻപീടിക ഗവ: എൽപിഎസ് പ്രധാന അധ്യാപകരായ വി ആർ ഷില്ലി, ജോഷി ഡി കൊള്ളന്നൂർ, പി.വി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ബഹുജന സംഘടന നേതാക്കൾ, ഉപജില്ലയിലെ എൽപി യുപി, ഹൈസ്കൂൾ എന്നിവിടങ്ങളിലെ ഹെഡ്മാസ്റ്റർമാർ, ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധികൾ, വിവിധ അധ്യാപക സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികൾ: പഞ്ചായത്ത്ജീ പ്രസിഡൻ്റ് ജീനനന്ദൻ (ചെയർമാൻ), അന്തിക്കാട് സ്കൂൾ പ്രധാനഅധ്യാപിക വി.ആർ. ഷില്ലി (കൺവീനർ), തൃശൂർ വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീർ പി.ജെ. ബിജു (ട്രഷറർ) കെജിഎംഎൽപിഎസ്, പുത്തൻപീടിക ഗവ: എൽപിഎസ് പ്രധാന അധ്യാപകരായ ജോഷി ഡി കൊള്ളന്നൂർ, പി.വി. ഷൈനി (ജോ: കൺവീനർമാർ).