കയ്പമംഗലം: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാളമുറിയില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കാന പൂര്‍ത്തീകരിക്കുന്നതിനായി 2024 ഒക്ടോബർ 23 മുതല്‍ 10 ദിവസത്തേയ്ക്ക് ദേശീയപാതയില്‍ നിന്നും കാളമുറി ബീച്ച് റോഡിലേയ്ക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുതാണെന്ന് അധികൃതര്‍ അറിയിച്ചു. വാഹന യാത്രക്കാര്‍ ഗതാഗതത്തിനായി പഴയ പോസ്റ്റോഫീസ് റോഡും ബ്രദേഴ്സ് ലൈന്‍ റോഡും ഉപയോഗിക്കേണ്ടതാണ്.